breaking news New

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു !!!

കൊല്ലം :
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കരുനാ​ഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുൽ മരിച്ചിരുന്നു.അതേസമയം, ആരാണ് ആക്രമണത്തിന് പിന്നിലെന്നത് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് 27-നാണ് കരുനാഗപ്പള്ളി സ്വദേശിയായ ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഈ കേസിൽ ജയിലിലായിരുന്ന അലുവ അതുൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പങ്കജ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ ജിം സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുൽ മുൻപ് പോലീസിന് മൊഴി നൽകിയിരുന്നു. ഈ കൊലപാതകത്തിനുള്ള പ്രതികാരമാകാമെന്ന് പുതിയ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്ത് വലിയ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് നഗരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5