breaking news New

വൈ​കി​യാ​ണെ​ങ്കി​ലും നീ​തി കി​ട്ടി​യ​തി​ന് കേ​ര​ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വി​ന് ന​ന്ദി പ​റ​യു​ക​യാ​ണ് എ​രു​മേ​ലി ശ്രീ​നി​പു​രം കോ​ള​നി സ്വ​ദേ​ശി പ​ഴ​യ​റോ​ഡ് അ​നോ​ജ് എന്നു വിളിക്കുന്ന 41 വയസ്സുള്ള ഇ​ല്ലി​ക്ക​ൻ...

എരുമേലി : റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചുവീണ അനോജിനെ കാർ യാത്രക്കാർ കാറിൽ കയറ്റി ആശുപത്രിയുടെ സമീപത്ത് റോഡിൽ ഉപേക്ഷിച്ചു കടന്നുപോയി.

ബോധരഹിതനായി കിടന്ന അനോജ് ഒരു മാസത്തോളം ചികിത്സയിലായിരുന്നു. വഴിയിൽ ഉപേക്ഷിച്ചു പോയ കാർ യാത്രക്കാരെ മാസങ്ങൾ നീണ്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പാലാ പോലീസ് കണ്ടെത്തി. പോലീസിന്‍റെ അന്വേഷണ മികവ് മൂലം തനിക്ക് നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുകയാണ് അനോജ്.

കഴിഞ്ഞ ഡിസംബർ 24ന് രാത്രി 11 നാണ് സംഭവം നടന്നത്. ലോറി ക്ലീനറായ അനോജ് പാലാ റൂട്ടിൽ പൈക ഭാഗത്ത്‌ പാർക്ക് ചെയ്തിരുന്ന ലോറിക്ക് അരികിലേക്ക് പോകുമ്പോൾ ഒരു കാർ വേഗത്തിലെത്തി ഇടിച്ചുവീഴ്ത്തിയെന്ന് പറയുന്നു. എന്നാൽ, ഈ വിവരം ഡ്രൈവർ ജിതിൻ അറിഞ്ഞിരുന്നില്ല.

പിന്നെ ഓർമ തെളിയുന്നത് ഫോൺ റിംഗ് ചെയ്യുമ്പോഴാണ്. എവിടെയാണ് താൻ എന്ന് അറിയാതെ ഫോണിൽ വിളിച്ചുകൊണ്ടിരുന്ന ലോറി ഡ്രൈവർ ജിതിനോട്‌ അപകടത്തിൽപ്പെട്ടു എന്ന് അനോജ് പറഞ്ഞു. എരുമേലിയിൽ നിന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി ജിതിൻ നടത്തിയ അന്വേഷണത്തിൽ പാലായ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ എതിരേ റോഡരികിൽ രക്തം വാർന്ന നിലയിൽ അനോജിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പാലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനോജിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വലതു കാലിന് ഒടിവും ശരീരത്തെല്ലാം മുറിവുകളുമായി ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇപ്പോൾ ഡിസ്ചാർജ് ചെയ്തു വീട്ടിൽ വിശ്രമത്തിലാണ്.

അപകടം സംബന്ധിച്ച് പാലാ പോലീസിൽ പരാതി നൽകിയിരുന്നു. അപകട സമയത്ത് പൈക – പാലാ റൂട്ടിൽ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് സിസി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും അനോജിനെ ഇടിച്ച വാഹനം കണ്ടെത്താനായില്ല. പിന്നീട് ക്യാമറ ദൃശ്യങ്ങളിൽ സംശയം തോന്നിയ ചില ചിത്രങ്ങൾ തിരുവനന്തപുരം ഫോറൻസിക് വിഭാഗത്തിന് കൈമാറി.

വെള്ള സ്വിഫ്റ്റ് കാർ ആണ് ഇടിച്ചതെന്നു മനസിലായി. തുടർ അന്വേഷണത്തിൽ വാഹന ഉടമ പത്തനംതിട്ട കോന്നി സ്വദേശി ജേക്കബ് മാത്യു (56) നെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യലിന് ശേഷം പ്രതിയായി കേസെടുത്തു. അന്വേഷണ റിപ്പോർട്ട് പാലാ മോട്ടോർ ആക്‌സിഡന്‍റ് ക്ലയിം ട്രൈബ്യൂണൽ കോടതിക്ക് കൈമാറിയിരിക്കുകയാണ്.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പാലാ വഴിയിൽ പോകുന്ന സമയത്ത് ആണ് അപകടം ഉണ്ടായതെന്ന് പ്രതി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

പാലാ സ്റ്റേഷനിലെ എസ്ഐ കെ. ദിലീപ് കുമാർ, എഎസ്ഐമാരായ ജോബി, സുഭദ്രക്കുട്ടി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5