നിലവില്‍ ന്യൂറോ സര്‍ജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോ. സുനില്‍ കുമാര്‍.
ചികിത്സക്കെത്തിയപ്പോള്‍ ഡോ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. 2023 മുതല്‍ ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്. വിദേശത്ത് ജോലിയുള്ള യുവതിയെ കോവളത്തെത്തിച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം.
നിലവില്‍ ലീവിലായ ഡോ.സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുകയാണ്. യുവതി തന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന് ഡോക്ടര്‍ മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തു
Advertisement
Advertisement
Advertisement