മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കുളപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കി എന്നാരോപിച്ച് പെരുന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്.
യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഉറപ്പിച്ചത്. അധികം വൈകാതെ വിവാഹം മുടങ്ങുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചു. വിവാഹം മുടക്കി എന്ന തരത്തിൽ യുവാവിനെതിരെ ആയിരുന്നു ഇവരുടെ പരാതി. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം മര്‍ദനമേറ്റതായാണ് വിവരം. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കല്യാണം മുടക്കിയതിന്റെ പേരില്‍ കൂട്ടയടി !!
Advertisement
Advertisement
Advertisement