breaking news New

അന്തരിച്ച വീരചക്ര ജേതാവ് കെ.ജി. ജോർജിൻ്റെ സംസ്കാരം ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സി.എസ്. ഐ ദേവാലയത്തിൽ

മല്ലപ്പള്ളി / നെടുങ്ങാടപ്പള്ളി : അന്തരിച്ച വീരചക്ര ജേതാവ് കോഴികുന്നത്ത് കെ.ജി. ജോർജിൻ്റെ (ബേബി - 95) സംസ്കാരം (15-3-26 ഞായർ ) 3.30 ന് നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സി.എസ്. ഐ ദേവാലയത്തിൽ.

രാവിലെ 7 മുതൽ ഭവനത്തിൽ പൊതുദർശനം. 10.30 ന് നാഷണൽ എക്സ് സർവ്വീസ്മെൻ
കോ- ഓർഡിനേഷൻ സംസ്ഥാന കമ്മറ്റിയുടെ അന്തിമോപചാരം. ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷ. 2 മണിക്ക് ദേവാലയ അങ്കണത്തിൽ വച്ച് സൈനികരുടെ ഗാർഡ് ഓഫ് ഓണർ. ദേവാലയത്തിലെ ശുശ്രൂഷയ്ക്കു ശേഷം 4.30 ന് കേരള പോലീസിൻ്റെ ഗാർഡ് ഓഫ് ഓണർ. തുടർന്ന് സംസ്കാരം.

ഭവനത്തിൽ നിന്ന് മിലിട്ടറിയുടെ പ്രത്യേക വാഹനത്തിലാണ് മൃതദേഹം ദേവാലയത്തിലേക്ക് കൊണ്ടു പോകുന്നത്.

1965 സെപ്റ്റംബർ 6 മുതൽ 10 വരെയുള്ള കാലയളവിൽ, ശത്രുക്കളുടെ നിരന്തരമായ ഷെല്ലാക്രമണവും വ്യോമാക്രമണവും ഉണ്ടായിരുന്നിട്ടും, പാകിസ്ഥാനിലെ വാഗാ സെക്ടറിൽ തടസ്സപ്പെട്ട ആശയവിനിമയങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ലാൻസ് ഹവിൽദാർ (ലൈൻമാൻ ഫീൽഡ്) കെ ജി ജോർജ് തന്റെ വിഭാഗത്തെ നയിച്ചു.

1965 സെപ്റ്റംബർ 8, 9 തീയതികളിലെ രാത്രിയിൽ, തന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നിട്ടും, ശത്രു ആക്രമണ സമയത്ത് ബ്രിഗേഡ് ആസ്ഥാനത്ത് നിന്ന് ഫോർവേഡ് ബറ്റാലിയനുകളിലേക്ക് ഒരു ആശയവിനിമയ ലൈൻ അദ്ദേഹം സ്ഥാപിച്ചു. അങ്ങനെ ചെയ്തതിലൂടെ എൽ/ഹവ് കെ. ജി. ജോർജ്ജ് ഒരു ഉന്നത ഓർഡറിന്റെ ധൈര്യവും സമർപ്പണവും പ്രകടിപ്പിക്കുകയും വീർ ചക്ര നൽകുകയും ചെയ്തു,” എന്ന് പ്രശസ്തിപത്രത്തിൽ പറയുന്നു.

സൈനിക സേവനത്തിനു ശേഷം നാട്ടിലെ പൊതു രംഗത്തും സജീവമായിരുന്നു കെ.ജി. ജോർജ്. 1988 മുതൽ 95 വരെ കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കേരള കോൺഗ്രസിൻ്റെ തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻ്റും കുന്നന്താനം മണ്ഡലം പ്രസിഡൻറും ആയിരുന്നു.

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അനുശോചിച്ചു.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5