breaking news New

ഒരു വയസുകാരി വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ !!

തിരുവനന്തപുരം :
വാമനപുരം കണിച്ചോടാണ് സംഭവം. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയെയാണ് മരിച്ച നിലയില്‍ കണ്ടത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കിടപ്പുമുറിയിലെ പായയില്‍ ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5