breaking news New

സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴ പുന്നപ്രയിലും അദ്ദേഹത്തിന്‍റെ വീടിന്‍റെ മുന്നിലും സിപിഎമ്മിന്റെ പേരിൽ പോസ്റ്റർ

വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല എന്നെഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. സുധാകരൻ വർ​ഗ വഞ്ചകൻ എന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ പേരിലും പോസ്റ്റർ ഒട്ടിച്ചു.

അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സുധാകരനെ 'പൊളിറ്റിക്കൽ ഫോക്സ്' എന്ന് വിശേഷിപ്പിച്ച ശ്യാംജി പാർട്ടി പ്രവർത്തകരെ സുധാകരൻ 'പൊളിറ്റിക്കൽ ക്രിമിനലുകൾ' എന്ന് വിളിച്ചത് പ്രകോപനപരമായ നടപടിയാണെന്നും വിമർശിച്ചു. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയിട്ടും എട്ടാം തവണ നൽകാത്തതിലുള്ള വിരോധമാണ് ഇത്തരം നിലപാടുകൾക്ക് പിന്നിലെന്നും പാർട്ടിയെ ദ്രോഹിക്കുന്ന നിലപാടാണ് സുധാകരന്റേതെന്നും അദ്ദേഹം ആരോപിച്ചു.

വി.എസ്. അച്യുതാനന്ദനോ കെ.ആർ. ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത വലിയ പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്നും എന്നിട്ടും അദ്ദേഹം പാർട്ടിയെ വഞ്ചിക്കുകയാണെന്നും സഖാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വൈകിട്ട് ആലപ്പുഴ ജില്ലയിലെ എല്ലാ ലോക്കൽ, ഏരിയ കമ്മിറ്റികളും ചേരും. നാളെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പാർട്ടി ജനറൽ ബോഡിയും വിളിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ ജനറൽ ബോഡികളിൽ പങ്കെടുക്കും. ജി സുധാകരനുമായി ബന്ധപ്പെട്ട പാർട്ടി നിലപാടുകൾ വിശദീകരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5