breaking news New

മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും

മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം, പടിപൂജ, സഹസ്രകലശം തുടങ്ങിയവ ഈ ദിവസങ്ങളിലുണ്ടാകും.

മീനമാസപൂജകൾ പൂർത്തിയാക്കി നട അടച്ചശേഷം മൂന്നാം ദിവസമായ 22-ന് വൈകീട്ട് അഞ്ചിന് 10 ദിവസത്തെ ഉത്സവത്തിന് നട വീണ്ടും തുറക്കും. ഉത്സവത്തിന് 23-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ ഒന്നിനാണ് പമ്പയിൽ ആറാട്ട്. സന്നിധാനത്തുനിന്ന് അന്ന് ഉച്ചയ്ക്ക് ആറാട്ടിനായി ആനപ്പുറത്ത് അയ്യപ്പൻ എഴുന്നള്ളും. ആറാട്ടിനുശേഷം എഴുന്നള്ളത്ത് സന്നിധാനത്ത് തിരികെയെത്തിയ ശേഷം രാത്രി 10-ന് നടയടയ്ക്കും.

വിഷു ഉത്സവത്തിനായി ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചിന് തുറക്കും. 15-നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ www.sabarimalaonline.org എന്ന വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5