കൊച്ചി : പരസ്യം സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അംഗം ഷാരോൺ പനയ്ക്കൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.
പൊതുമുതലിന്റെ ദുരുപയോഗമാണ് നടന്നത്. പിആർഡി ഉദ്യോഗസ്ഥർ ഭരണപക്ഷത്തിന്റെ ഏജന്റുമാരെപ്പോലെ പ്രവർത്തിച്ചു. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
വിവിധ പത്രങ്ങളിൽ വന്ന പരസ്യത്തിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നു. അധ്യാപകനായ ഷിനോ പി ജോസ് ആണ് പരാതിയുമായി രംഗത്തുവന്നത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരുന്നത്.
സംസ്ഥാന സർക്കാരിന്റെ യുഡിഎഫ്-എൽഡിഎഫ് ഭരണകാല താരതമ്യ പരസ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്
Advertisement
Advertisement
Advertisement