breaking news New

മുൻ ധനകാര്യ മന്ത്രിയും കേരള കോൺഗ്രസ്‌ എം ചെയർമാനുമായിരുന്ന കെ എം മാണിയുടെ 7-മത് ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി ലേഖനമത്സരം നടത്താൻ കേരള കോൺഗ്രസ്‌ എം സംസ്കാര വേദി സംസ്ഥാന കൗൺസിൽ

കോട്ടയം : മുൻ ധനകാര്യ മന്ത്രിയും കേരള കോൺഗ്രസ്‌ എം ചെയർമാനുമായിരുന്ന കെ എം മാണിയുടെ 7-മത് ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായി ലേഖനമത്സരം നടത്താൻ കേരള കോൺഗ്രസ്‌ എം സംസ്കാര വേദി സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

'കേരളത്തിന്റെ സാമ്പത്തിക രംഗത്ത് കെ എം മാണിയുടെ സംഭാവന' എന്നതാണ് വിഷയം.ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപയുടെ ക്യാഷ് അവാർഡുകളും തുടർന്നുള്ള 5 സ്ഥാനക്കാർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. ലേഖനങ്ങളുടെ പി ഡി എഫ് കോപ്പികൾ കൺവീനർ ബാബു ടി ജോണിന്റെ 9447200569 എന്ന വാട്സ്ആപ്പ് നമ്പറിൽ മാർച്ച്‌ 25 ന് മുമ്പ് 6 പേജിൽ കവിയാതെ അയക്കേണ്ടതാണ്.

പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ പയസ് കുര്യൻ, ബാബു റ്റി ജോൺ, ഡോ. സുമ സിറിയക്, വൈസ് പ്രസിഡന്റ്‌ മാരായ ഡോ. എ കെ അപ്പുക്കുട്ടൻ, സി ചാണ്ടി, പ്രൊഫ. ജോസഫ് തോമസ്, ട്രഷറർ പി റ്റി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5