പത്തനംതിട്ട : നോട്ടീസ് പതിക്കാന്‍ ആരും നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ.ശിവപ്രസാദിനോട് വിശദീകരണം തേടുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.
ശസ്ത്രക്രിയയ്‌ക്ക് മുമ്പ് രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്ന് പറഞ്ഞാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് നോട്ടീസ് പതിച്ചത്. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താം. സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. പരിശീലനം ലഭിച്ച ആവശ്യമായ ജീവനക്കാരില്ല. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാര്‍മസി ഇല്ലാത്ത അവസ്ഥയുണ്ട്. പൊളിഞ്ഞു വീഴുന്ന പെയിന്റുകള്‍ക്കുള്ളില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും നോട്ടീസില്‍ ഉണ്ട്.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.നോട്ടീസ് വാര്‍ത്തയായതോടെ സുരക്ഷാ ജീവനക്കാരെത്തി നോട്ടീസ് കീറി കളഞ്ഞു.