breaking news New

സർക്കാർ ഡോക്ടർമാരുടെ ജോലി സമയം സംഘടനയോട് ആലോചിക്കാതെ ഒരു മണിക്കൂർ കൂട്ടിയതിൽ പ്രതിഷേധിച്ച് KGMOA പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഓർഡർ കത്തിച്ചു പ്രതിഷേധിച്ചു

പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ (KGMOA ) യൂണിറ്റ് കൺവീനർ ഡോ മനേഷിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

KGMOA സംസ്ഥാന സമിതി അംഗം ഡോ മാത്യു മാരേട്ട് യോഗം ഉത്ഘാടനം ചെയ്തു. താലൂക്ക് കൺവീനർ ഡോ : ബിവിൻ ലാൽ,ജില്ലാ ട്രഷറർ ഡോ: നിഷോർ, സൂപ്രണ്ട് ഡോ : മീര എന്നിവർ പ്രസംഗിച്ചു.

ആവശ്യമായ മാനവ വിഭവശേഷി കൂട്ടാതെയുള്ള അമിത ജോലിഭാരം അംഗീകരിക്കാൻ പറ്റിയില്ലെന്ന് KGMOA വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5