breaking news New

ഓരോ നിമിഷവും വിശ്വാസത്തില്‍ അടിയുറച്ച് മറ്റുളളവര്‍ക്ക് മാതൃകാപരമായ ജീവിതം നയിക്കാന്‍ സാധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി :
തുരുത്തി മര്‍ത്ത മറിയം ഫൊറോന പളളിയുടെ സെന്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ സഹകാര്‍മ്മികനായിരുന്നു. കെ.എഫ്. വര്‍ഗീസ് കല്ലുമാടിക്കല്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഫാ.തോമസ് കല്ലുമാടിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരിശടി നിര്‍മ്മിച്ചത്.

കുരിശടിയുടെ താക്കോല്‍ ദാനം ഫാ.ഫ്രാന്‍സീസ് കല്ലുമാടിക്കലില്‍ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ടോണി പുതുവീട്ടില്‍ക്കളം, ഫാ.മാത്യു കാഞ്ഞിരംകാലായില്‍, കെ.എഫ്.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5