breaking news New

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനി വിജിഷയുടെ മരണത്തിന് കാരണം പോലീസിന്റെയും തമ്പാനൂരെ കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ !!

തമ്പാനൂരിലെ കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിന് മുന്നിലാണ് വിജിഷ പൊങ്കാലയിട്ടത്. പൊങ്കാലയ്‌ക്കായി കുറച്ച് സ്ഥലത്ത് അടുത്തടുത്ത് അടുപ്പുകള്‍ കൂട്ടിയതാണ് വിജിഷയ്‌ക്ക് പൊള്ളലേല്‍ക്കാന്‍ കാരണം. അടുപ്പുകള്‍ തമ്മില്‍ അകലം പാലിക്കാന്‍ ജനങ്ങളോട് പറയണമെന്ന് ഹോട്ടല്‍ അധികൃതരോടും പോലീസിനോടും പറഞ്ഞെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ അവര്‍ തയ്യാറായില്ലെന്നും വിജിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനിയായ വിജിഷ പൊങ്കാലയ്‌ക്കായി തലേദിവസമേ ഗ്രാന്‍ഡ് ചൈത്രം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കെറ്റിഡിസി ഹോട്ടല്‍ അധികൃതര്‍ പൊങ്കാലയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് ചൈത്രത്തില്‍ മുറിയെടുത്തത്. പതിനഞ്ച് വര്‍ഷമായി സ്ഥിരമായി ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തിരുവനന്തപുരത്ത് എത്തുമായിരുന്നു.

പൊങ്കാല നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ മുന്‍കരുതലുകളോ ഉണ്ടായിരുന്നില്ലെന്നും വിജിഷയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുറച്ചധികം അടുപ്പുകള്‍ അടുത്തടുത്തായി മൂന്ന് വരികളായി കൂട്ടിയിരുന്നു. അടുപ്പുകള്‍ തമ്മില്‍ നിശ്ചിത അകലം ഇല്ലായിരുന്നു. രണ്ടാമത്തെ വരിയില്‍ പൊങ്കാലയിടുന്നവര്‍ക്ക് മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും തീപ്പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതരോട് ഭക്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഹോട്ടല്‍ അധികൃതരോ പോലീസോ യാതൊരു മുന്‍കരുതലുകളും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5