breaking news New

സംസ്കാരവേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , വേൾഡ് മലയാളി കൗൺസിലിൻ്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ ആദരിച്ചു

സംസ്കാരവേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , വേൾഡ് മലയാളി കൗൺസിലിൻ്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു .

വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .

എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണവും സിസ്റ്റർ ഡോ : ആനി സിറിയക് വനിതാ ദിന സന്ദേശവും നടത്തി . ഫ്രാൻസീസ് കരിമ്പാനി ,സുബി ജോമോൻ , ജോയി കിഴക്കേൽ , ജൂബി കെ ബേബി , ഷീബ ജോസ് , വൽസ സതീശൻ , ജോസ് ഇടകര , ടോമി നാട്ടുനിലം , സിബി മാളിയേക്കൽ , അജിത്ത് ചെറുവള്ളാത്ത് , ഐസക് കുളത്തിനാൽ , അജിൽ പനച്ചിക്കൽ , നെവിൻ പട്ടാംകുളം എന്നിവർ പ്രസംഗിച്ചു . സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ മറുപടി പ്രസംഗം നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5