breaking news New

കള്ളൻ കപ്പലിൽ തന്നെ : ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പൂജാരി പോലീസ് പിടിയില്‍ !!

കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനില്‍ സജിത്ത് പോറ്റി(40)യെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് പോറ്റി കവര്‍ച്ച നടത്തിയത്. ഇയാള്‍ക്കെതിരെ 25ഓളം മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

അഞ്ചല്‍ വടമണ്‍ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് സുജിത്ത് പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഈ ക്ഷേത്രത്തില്‍ പ്രതി കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ശ്രീകോവിലിന് മുന്നിലിരുന്ന കാണിക്കവഞ്ചികളടക്കം കുത്തിപ്പൊളിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.

വിവിധ ജില്ലകളില്‍ കീഴ്ശാന്തിയായി ജോലി ചെയ്ത പ്രതി സജിത്ത് പോറ്റി, അഞ്ചലിലെ ഈ ക്ഷേത്രത്തിലും കുറച്ച് മാസങ്ങള്‍ ജോലി ചെയ്തിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു മോഷണക്കേസില്‍ ഇയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കോടതി മുഖാന്തരം പ്രതിയെ അഞ്ചല്‍ ക്ഷേത്രത്തിലുണ്ടായ കവര്‍ച്ചയില്‍ അഞ്ചല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5