മകളുടെ കൊലപാതകത്തിൽ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച അസം സ്വദേശി അമീറുൽ ഇസ്‌ലാമിന്റെ ശിക്ഷാവിധിയിൽ അന്തിമതീരുമാനം വരും മുൻപേയാണ് നീതിക്കായി നിരന്തരം പോരാടിയ രാജേശ്വരിയുടെ അന്ത്യം. തെരുവിൽ ചെറിയ ചെറിയ സാധനങ്ങൾ വിറ്റായിരുന്നു അന്ത്യകാലത്ത് അവരുടെ ഉപജീവനം.
വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സംഭവത്തിനുശേഷം, അവർ നിരവധി വിവാദങ്ങളിൽ ഉൾപ്പെടുകയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
2016 ഏപ്രിൽ 28 ന് പെരുമ്പാവൂർ കുറുപ്പംപടിയിലെ പുറമ്പോക്കിലെ വീട്ടിൽ വച്ചായിരുന്നു ജിഷ കൊല്ലപ്പെടുന്നത്. മരണശേഷം നിരവധിപ്പേർ രാജേശ്വരിക്ക് സഹായം എത്തിച്ചിരുന്നു.
പിന്നീട് സർക്കാർ ധനസഹായത്തോടെ ഇവർക്ക് ജിഷ ഭവൻ എന്ന് പേരുള്ള വീട് നിർമിച്ചു നൽകിയിരുന്നു. സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളിലൂടെയായിരുന്നു രാജേശ്വരി ജീവിച്ചിരുന്നത്. രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ 40,31,359 രൂപയാണ് ലഭിച്ചത്. ഇതില്‍ 11.5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് രാജേശ്വരിക്ക് വീട് നിര്‍മിച്ച് നല്‍കുകയും ബാക്കി തുക അവരുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി നല്‍കുകയും ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്.
പെരുമ്പാവൂരിൽ 2016ൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി (72)യുടെ സംസ്കാരം ഇന്ന് പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ നടക്കും
Advertisement
Advertisement
Advertisement