തിരുവല്ല :
പെരിങ്ങര പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിൻ്റെ ഭാഗമായി കൊയ്ത്തുത്സവം നടന്നു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻ്റ് ദാനിയേൽ ഇടുക്കുള അദ്ധ്യക്ഷത വഹിച്ചു.
കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ: ബിബി മാത്യു ചാക്കോ, പാടശേഖര സെക്രട്ടറി സുനിൽ സഖറിയ, കൺവീനർ ഏബ്രഹാം കോവൂർ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹരിദാസി ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ മാസം വരെ വിളവെടുപ്പ് നീളും.
അപ്പർ കുട്ടനാട്ടിൽ ഈ സീസണിലെ ആദ്യ കൊയ്യ്തുത്സവം പത്തനംതിട്ട തിരുവല്ല പെരിങ്ങര പാടശേഖരത്തിൽ തുടങ്ങി
Advertisement
Advertisement
Advertisement