breaking news New

പത്തനംതിട്ട തുമ്പമണ്ണിൽ നടുറോഡിൽ യുവതിയ്ക്ക് വെട്ടേറ്റു

തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശിനി ബിന്ദു (41) നാണ് തലയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

സംഭവത്തിൽ ആലപ്പുഴ സ്വദേശി സുമേഷ് (45) എന്നയാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിൻ്റെ സുഹൃത്ത് ആണ് സുമേഷ്. തുമ്പമണ്ണിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ബിന്ദു. ബിന്ദുവും സുമേഷും ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഇടയ്ക്ക് ബന്ധം മുറിഞ്ഞതിലുള്ള വൈരാഗ്യം കാരണമാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5