മല്ലപ്പള്ളി : അകാലത്തിൽ പൊലിഞ്ഞ 9 മാസം പ്രായമുള്ള ആലിന്റെ അവയവങ്ങൾ അഞ്ചു കുഞ്ഞുങ്ങൾക്ക് ദാനം ചെയ്തു ലോകത്തിനു മാതൃകയായ നന്മ നിറഞ്ഞ മനസ്സുകളുടെ ഉടമകളായ ആലിന്റെ പിതാവ് അരുൺ എബ്രഹാമിനെയും മാതാവ് ഷെറിൻ ആൻ ജോണിനെയും ആണ് വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തിൽ ആദരിച്ചത്.
ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിൻറെ ദർശനവും നന്മയുള്ള മനസ്സുള്ളവർക്കുമേ വേറിട്ട ഇത്തരം പുണ്യ പ്രവർത്തികൾ ചെയ്യാൻ കഴിയൂ എന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
വൈസ് ക്ലബ്ബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സിഎസ്ഐ മധ്യകേരള മഹാ ഇടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ ലിനോ എസ് ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈസ് ക്ലബ് സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, സൈജു വർഗീസ്, അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ മാതാപിതാക്കളെ ലോക വനിതാ ദിനത്തിൽ ആദരിച്ച് പത്തനംതിട്ട തിരുവല്ല വൈസ് മെൻ കവിയൂർ - മുണ്ടിയപ്പള്ളി ക്ലബ്ബ്
Advertisement
Advertisement
Advertisement