breaking news New

പ​ത്ത​നം​തി​ട്ട മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന മൈ​ല​പ്ര മ​ണ്ണൂ​ർ ജെ​റി ഈ​ശോ ഉ​മ്മ​ൻ (67) അ​ന്ത​രി​ച്ചു

കേ​ര​ള കോ​ൺ​ഗ്ര​സി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി​യ ജെ​റി ഈ​ശോ ഉ​മ്മ​ൻ സ​മീ​പ​കാ​ല​ത്ത് സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കോ​ൺ​ഗ്ര​സ് – ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു

2001ൽ ​പ​ത്ത​നം​തി​ട്ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ദീ​ർ​ഘ​കാ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. മി​ക​ച്ച സ​ഹ​കാ​രി​യും ചെ​റു​കി​ട
വ്യ​വ​സാ​യി​യും ആ​യി​രു​ന്ന ഇ​ദ്ദേ​ഹം ഹ​മാ​ര അ​ച്ചാ​ർ കമ്പനിയും കു​മ്പ​ഴ​യി​ൽ മ​ണ്ണൂ​ർ എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന ഫു​ഡ് പ്രൊ​ഡ​ക്‌​ട്സ് സ്ഥാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ- എ​ൽ​സി. മ​ക​ൾ- മെ​ർ​ലി​ൻ. മ​രു​മ​ക​ൻ- സ്റ്റീ​ഫ​ൻ.

സംസ്കാരം പിന്നീട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5