ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ തുണി അലക്കുന്നതിനിടെ ആയിരുന്നു സംഭവം. കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീയുടെ പിറകിലൂടെ നദിയിലൂടെ നീന്തി എത്തിയ പ്രതി ആദ്യം തുണികൊണ്ട് മുഖം മൂടിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു.
സ്ത്രീ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കരയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പരുമല സ്വദേശിയായ സബീറിനെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തിന് ശേഷം പ്രതി നദിയിലൂടെ നീന്തി രക്ഷപ്പെട്ടു. പിന്നാലെ കുളിക്കടവിലേക്ക് എത്തിയ മറ്റൊരു സ്ത്രീയാണ് സംഭവം അറിഞ്ഞ് വീട്ടുകാരെ വിവരം അറിയിച്ചത്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പട്ടാപ്പകൽ കുളിക്കടവിൽ 56കാരിക്ക് നേരെ ക്രൂര പീഡനം നടന്നതായി പരാതി
Advertisement
Advertisement
Advertisement