തിരുവനന്തപുരം :
തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ വെച്ച് നടക്കുന്ന മേളയിൽ 20-ലധികം പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.
ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഐടിഐ, ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദമുള്ളവർ എന്നിവർക്ക് മേളയിൽ പങ്കെടുക്കാം. വിവിധ തസ്തികകളിലായി 500-ലധികം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 9.30-ന് രജിസ്‌ട്രേഷൻ ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കായി സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10 മണിക്ക് വി. ശശി എംഎൽഎ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. കഠിനംകുളം വാർഡ് കൗൺസിലർ റാഫേൽ ആൽബി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് മുഖ്യാതിഥിയാകും.
സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. തോമസ് സ്‌കറിയ, പ്ലെയ്‌സ്‌മെന്റ് ഓഫീസർ ഡോ. നിഷാറാണി ഡി എന്നിവർക്കൊപ്പം പ്രമുഖ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. തൊഴിലന്വേഷകർ ബയോഡാറ്റയുടെ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സഹിതം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
കേരള നോളെജ് ഇക്കോണമി മിഷനും, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് കരിയർ ഗൈഡൻസ് സെല്ലും , വിജ്ഞാന കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന വൻകിട തൊഴിൽമേള നാളെ (ശനി, മാർച്ച് 7) നടക്കും
Advertisement
Advertisement
Advertisement