ഇതിന്റെ ഭാഗമായി കൊച്ചിയിലും ബെംഗളൂരുവിലും പുതിയ ‘ഫുൾ-ലൈൻ’ ഹാർലി-ഡേവിഡ്സൺ ഡീലർഷിപ്പുകൾ ആരംഭിച്ചു. ഇതോടെ രാജ്യത്തെ ആകെ ഫുൾ-ലൈൻ ഡീലർഷിപ്പുകളുടെ എണ്ണം 22 ആയി ഉയർന്നു.
ആഗോള വിപണിയിലുള്ള സിബിയു (CBU) മോഡലുകൾ മുതൽ ഹീറോ മോട്ടോകോർപ്പ് നിർമ്മിക്കുന്ന ഹാർലി-ഡേവിഡ്സൺ എക്സ് 440 (X440), എക്സ് 440 ടി (X440 T) വകഭേദങ്ങൾ വരെ ഈ ഡീലർഷിപ്പിൽ ലഭ്യമാകും. പുതിയ ഡീലർഷിപ്പുകളുടെ വരവോടെ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ക്ലബ്ബായ ഹാർലി ഓണേഴ്സ് ഗ്രൂപ്പിന്റെ (H.O.G) ഇന്ത്യയിലെ എണ്ണം 33 ആയി ഉയരും.
ഡീലർഷിപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി മാർച്ച് 31-ന് കൊച്ചിയിൽ പ്രത്യേക ‘ഇനാഗുറൽ റൈഡ്’ സംഘടിപ്പിക്കും.
റൈഡിംഗ് സംസ്കാരത്തിന് വലിയ ചരിത്രമുള്ള കൊച്ചിയിലും ബെംഗളൂരുവിലും പുതിയ ഷോറൂമുകൾ വരുന്നത് പ്രീമിയം മോട്ടോർസൈക്കിൾ മേഖലയ്ക്ക് വലിയ കരുത്താകുമെന്ന് ഹീറോ മോട്ടോകോർപ്പിന്റെ ഹാർലി-ഡേവിഡ്സൺ ബിസിനസ് യൂണിറ്റ് മേധാവി രവി അവലൂർ പറഞ്ഞു. ലോകോത്തര ഉൽപ്പന്നങ്ങളും മികച്ച വിൽപനാനന്തര സേവനങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിപണി ലക്ഷ്യമിട്ട് ഹാർലി-ഡേവിഡ്സണും ഹീറോ മോട്ടോകോർപ്പും കൈകോർക്കുന്നു
Advertisement
Advertisement
Advertisement