breaking news New

ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി -​​ ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ സ​​മ​​ര്‍​പ്പ​​ണം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് മ​​ങ്കൊ​​മ്പ് ജം​​ഗ്ഷ​​നി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും

ചങ്ങനാശേരി - ആലപ്പുഴ റോഡിന്‍റെ സമര്‍പ്പണം നാളെ രാവിലെ പത്തിന് മങ്കൊമ്പ് ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്‍, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

വീയപുരം - എടത്വ - മാമ്പുഴക്കരി - മുളയ്ക്കാംതുരുത്തി - തുരുത്തി റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസി റോഡ് ആധുനികമായി നവീകരിക്കാന്‍ പദ്ധതിയിട്ടത്.

24.164 കിലോമീറ്റര്‍ ദൂരം വരുന്ന എസി റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2021ലാണ് നിര്‍മാണത്തിനു തുടക്കം കുറിച്ചത്.

നാലു വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളില്‍ അഞ്ച് സെമി എലിവേറ്റഡ് ഫ്‌ളൈഓവറുകളും മൂന്ന് കോസ്‌വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളില്‍ നടപ്പാതകളും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാനൂറ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5