breaking news New

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ച സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ

അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. കേസിൽ 4 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്.​ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചികിത്സക്കിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുന്നത്തുർ സ്വദേശി ഹരികൃഷ്ണനെ പ്രതികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5