കോട്ടയം സെഷൻസ് കോടതിയിലാണ് സിറിയക് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
ഫെബ്രുവരി 28ന് ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
അതിരമ്പുഴ സ്വദേശിയായ സിറിയക് പി.ജോർജിന്‍റെ xuv 700 കാർ ആണ് അപകടം ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.കാർ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ ജാസ്ലിയയെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സംഭവിച്ചു.
അതേസമയം, അപകടം നടന്ന് അഞ്ച് ദിവസമായിട്ടും സിറിയക്കിനെ പിടികൂടാൻ പൊലീസിനായിട്ടില്ല.പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് വഴിവിട്ട സഹായം നൽകുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ കൊല്ലപ്പെട്ട ജാസ്ലിയയുടെ കുടുംബം ആരോപിച്ചിരുന്നു.
അങ്കമാലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ഒളിവിൽ പോയ പ്രതി ഡോ. സിറിയക് പി. ജോർജ് !!
Advertisement
Advertisement
Advertisement