breaking news New

പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

മല്ലപ്പള്ളി : തദ്ദേശസ്ഥാപന ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടപെടാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി.

തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം പൂർത്തിയാകുന്നതോടെ കമ്മിഷന്റെ അധികാരം പരിമിതപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പു തർക്കം സിവിൽ കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

വൈസ് പ്രസിഡൻറായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ബി.ജെ.പി. അംഗം കെ.കെ.
ഹരികുമാറിന്റെ ഹർജി അനുവദിച്ചാണ് നടപടി.

യു.ഡി.എഫ് അംഗവുമായി തുല്യത പാലിച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പ് വേണ്ടിവന്നത്.
തുടർന്ന്, ഹർജിക്കാരൻ വിജയിച്ചതായി വരണാധികാരി
പ്രഖ്യാപിക്കുകയും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ,
നടപടിക്രമങ്ങളിൽ വീഴ്ചപറ്റിയെന്ന് വരണാധികാരി തന്നെ പിന്നീട് റിപ്പോർട്ടു ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, കമ്മിഷൻ റദ്ദാക്കിയത്.

റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം സി മീഡിയ ഓൺലൈൻ


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5