breaking news New

മാതാപിതാക്കളുടെ കലഹത്തില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ

തൊടുപുഴ :
വണ്ണപ്പുറം മുള്ളിരിക്കാട് കൊച്ചുകുന്നേല്‍ ബേസില്‍ അവറാച്ചനെ (38) യാണ് തൊടുപുഴ പോക്‌സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴരവര്‍ഷംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

2021 ഏപ്രില്‍ 27-നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ഒറ്റയ്ക്ക് നിന്ന പെണ്‍കുട്ടിയുടെ അടുത്ത് കൂടി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സഹായം വാഗ്ദാനം നല്‍കി ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇയാള്‍ വിളിച്ചുകൊണ്ടുപോവുകയായിരുന്നു.

അമ്മ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. പിഴ സംഖ്യയില്‍ നിന്നുള്ള രണ്ടുലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ നാല് ലക്ഷം അതിജീവിതയ്ക്ക് പ്രത്യേക നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോരിറ്റി മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5