രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാറിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്. വൈകുന്നേരത്തോടെ അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് അദ്ദേഹം ജയിലിന് പുറത്തേക്ക് പോയത്.
രണ്ട് പ്രധാന കേസുകളിലായിരുന്നു പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിചേർത്തിരുന്നത്. ദ്വാരപാലക ശില്പ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ നവംബർ 20-നാണ് പത്മകുമാർ ആദ്യം അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടു നിന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് മാസങ്ങൾ നീണ്ട ജയിൽ വാസത്തിന് അന്ത്യമായത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ ജയിൽ മോചിതനായി
Advertisement
Advertisement
Advertisement