breaking news New

വിജയ് - സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്കോ ?

തമിഴ് താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചന ഹരജി സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. നടിയുടെ സ്വകാര്യത മാനിച്ച് ഹരജിയിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

ഇതിനിടെ കേസ് കോടതിക്ക് പുറത്തുതന്നെ ഒത്തുതീർക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതായി സൂചന. രാഷ്ട്രീയഭാവിയും നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി പരസ്യമായ നിയമപോരാട്ടം ഒഴിവാക്കാൻ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

സംഗീതക്കും മക്കൾക്കുമായി 250 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിജയ് തയ്യാറായെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ നിർദേശം സംഗീത സ്വീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹരജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി ഓർഡർ നൽകിയിട്ടുണ്ട്. 2021 മുതൽ ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും ഒരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് വേർപിരിയലിന് കാരണമെന്നുമാണ് ഹരജിയിലെ ആരോപണം.

മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ ഇപ്പോൾ അമ്മയ്ക്കൊപ്പമാണെന്നാണ് വിവരം. വിജയുടെ രാഷ്ട്രീയപരിപാടികളിലും കുടുംബചടങ്ങുകളിലും ഇവർ പങ്കെടുത്തിട്ടില്ലെന്നത് ഇതിനുമുമ്പേ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

കേസിൽ ഒത്തുതീർപ്പിന് ശ്രമങ്ങൾ തുടരുന്നുവെങ്കിലും, സംഗീത ഹരജി പിൻവലിച്ചിട്ടില്ല. ഏപ്രിൽ 20-ലെ കോടതി നടപടികൾക്ക് ശേഷമേ വിഷയത്തിൽ കൂടുതൽ വ്യക്തത വരൂ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5