പത്തനംതിട്ട : കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനമായ മാർച്ച് 8 ന് ആഗോള അടിസ്ഥാനത്തിൽ 100 പ്രശസ്ത വനിതകളെ ആദരിക്കുന്നു.
കേന്ദ്ര ഉത്ഘാടനം 3 പി എം ന് പത്തനംതിട്ട ആറന്മുള സമഷ്ടിയിൽ ഓർത്തഡോൿസ് സഭ സീനിയർ മെത്രപ്പോലിത്ത കുര്യാക്കോസ് മാർ ക്ലിമിസ്, വിഞ്ജാനകോശം ഡയറക്ടറും സാഹിത്യകാരിയുമായ ഡോ. മ്യൂസ് മേരി ജോർജിനെ ആദരിച്ചു ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും.