breaking news New

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിക്ക് ആളില്ലാ കസേരകൾ !! പത്തനംതിട്ട  ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നിർമ്മാണ ഉദ്ഘാടന  വേദിയിലാണ് ഒഴിഞ്ഞ കസേരകൾ കാത്തിരുന്നത്...

10ൽ താഴെ ആളുകളാണ് മന്ത്രിയുടെ പ്രസംഗം കേൾക്കാൻ ഉണ്ടായിരുന്നത്. സിപിഎം പ്രവർത്തകർ പോലും പരിപാടിക്ക് എത്തിയില്ല.

ആക്രമണ വിവാദങ്ങൾക്ക് ശേഷം മന്ത്രി പങ്കെടുത്ത ആദ്യ പരിപാടി ആയിരുന്നു ഇത്.വീണ ജോർജിനെതിരെ  ജനവികാരം ശക്തമാണ്. അതിനിടെയാണ്  സ്വന്തം ജില്ലയിൽ നിന്നുള്ള സിപിഎം പ്രവർത്തകരും മന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്  രംഗത്തെത്തിയിട്ടുണ്ട്. ആറന്മുളയിലെ സിറ്റിങ് എംഎൽഎയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു നീക്കം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5