വിജയറണ്‍ നേടിയതിനു പിന്നാലെ ഹെല്‍മെറ്റ് ഊരി നിലത്തേക്ക് അലക്ഷ്യമായിട്ടത് ശരിയായില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഐസിസി പെരുമാറ്റച്ചട്ടം 2.2 പ്രകാരം കായിക ഉപകരണങ്ങളായ ബാറ്റ്, ഹെല്‍മറ്റ്, സ്റ്റംപ് എന്നിവയോട് അനാദരവ് കാണിക്കുന്നതും എതിര്‍ ടീമിലെ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. ഹെല്‍മറ്റ് വലിച്ചെറിഞ്ഞതില്‍ അപാകതയുണ്ടോയെന്നാണ് ഐസിസി ഇപ്പോള്‍ പരിശോധിക്കുന്നത്.
സഞ്ജുവിന്റെ പ്രവര്‍ത്തി കുറ്റമാണെന്നു തെളിഞ്ഞാല്‍ ഐസിസി നടപടിയെടുക്കും. സാധാരണഗതിയില്‍ ഇത്തരത്തിലുള്ള ലെവല്‍ വണ്‍ കുറ്റങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അതേസമയം, കുറ്റം തെളിഞ്ഞാല്‍, മാച്ച് ഫീയുടെ 50 ശതമാനം പിഴയും 2 ഡി മെറിറ്റ് പോയിന്റും ചുമത്താം. അതേസമയം, കുറ്റം ലെവല്‍ 2ലേക്ക് ഉയര്‍ത്തിയാല്‍ (ഉപയോഗം ദുരുപയോഗം ചെയ്യുന്നതിനൊപ്പം അമ്പയര്‍മാരുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഒരു മത്സരത്തില്‍ നിന്നുള്ള വിലക്ക് പോലുള്ള ശിക്ഷയുണ്ടാകൂ.
അതൊന്നുമില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിന് പരമാവധി മാച്ച് ഫീയുടെ 50 ശതമാനം പിഴ വരാനുള്ള സാധ്യതയാണുള്ളത്.
എന്നാല്‍, സഞ്ജുവിന്റെ പ്രവര്‍ത്തിയില്‍ അസ്വാഭാവികതയൊന്നുമില്ലെന്നു കണ്ടെത്തിയാല്‍ ശിക്ഷയില്‍ നിന്നൊഴിവാകും.
ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം ഭാരതത്തെ വിജയിപ്പിച്ച ശേഷം സഞ്ജു നടത്തിയ വിജയാഘോഷം അതിര് കടന്നോ എന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അച്ചടക്ക സമിതി പരിശോധിക്കുന്നു : അച്ചടക്ക നടപടിക്ക് സാധ്യത ...
Advertisement
Advertisement
Advertisement