breaking news New

പത്തനംതിട്ട, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് 2026-2027 ബജറ്റ് അവതരിപ്പിച്ചു : കൃഷി, പട്ടികജാതി വികസനം, വീട് നിർമ്മാണം, കളിസ്ഥലം വാങ്ങൽ എന്നിവയ്ക്ക് മുൻഗണന

മല്ലപ്പള്ളി :
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് 2026-2027 വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അജിത വിൽക്കി അവതരിപ്പിച്ചു.

192412151 രൂപ വരവും, 179842800 രൂപ ചെലവും, 12569351 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ഭവന നിർമാണ പദ്ധതികൾക്കായി 8985000 രൂപയും, കൃഷി, മൃഗസംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്ന ഉദ്‌പാദന മേഖലയ്ക്ക് 5294150 രൂപയുമാണ് ബജറ്റിൽ വകയിരുത്തി കിട്ടുന്നത്.

പട്ടികജാതി വിഭാഗക്കാർക്കായി 485500 രൂപയും വിവിധ റോഡ് പദ്ധതികൾക്കായി 8990400/- രൂപയുമാണ് വകയിരുത്തി യിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലം വാങ്ങുന്നതിന് വകയിരുത്തിയിരിക്കുന്നത്.

ബഡ്ജറ്റ് അവതരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്ഞാനമണി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റെജി ചാക്കോ വക്കയിൽ, ചെറിയാൻ എം ജെ, ശോശാമ്മ ജോർജ്ജ്, റ്റിബി സൂസൻ മാത്യു, അനിൽ തോമസ്, മറിയാമ്മ വർഗീസ്, ഗിരി കുമാർ, കെ ബി രാമചന്ദ്രൻ, ശോശാമ്മ ഈശോ, മനു റ്റി റ്റി, സൂസൻ തോമസ്, അനിൽകുമാർ കെ, സെക്രട്ടറി പി നന്ദകുമാർ, അക്കൗണ്ടൻ്റ് പ്രദീഷ് കെ എന്നിവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5