breaking news New

തിരുവനന്തപുരത്ത് ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു !!

ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്.

ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി നളിനകുമാരി ജീവനൊടുക്കാൻ ശ്രമിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാട്ടുകാരാണ് തീ കെടുത്തി ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിൽ പൊള്ളലേറ്റിരുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.


ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരി ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5