breaking news New

വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം :
ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല അര്‍പ്പിക്കും. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകരും. ഉച്ചയ്‌ക്ക് 2.15ന് പൊങ്കാല നിവേദിക്കും.

രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍ക്കുത്ത്. രാത്രി 10.45ന് മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പ്. കുത്തിയോട്ട ബാലന്മാര്‍ ദേവിക്ക് അകമ്പടി സേവിക്കും. ബുധനാഴ്ച രാത്രി 9.45നു കാപ്പഴിക്കും. 12.45നുള്ള ഗുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ ഭക്തജനത്തിരക്കാണ് ഇത്തവണ. ഇന്നലെ ദേവീ ദര്‍ശനത്തിന് ആറു മണിക്കൂറോളം ക്യൂവായിരുന്നു. രാവിലെ മുതല്‍ ദര്‍ശനത്തിന് കിലോമീറ്ററുകളോളമായിരുന്നു ക്യൂ.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5