breaking news New

ഇ​റാ​ൻ – ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു വ്യാ​പി​ച്ച​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ലും ആ​ശ​ങ്ക !!

വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തും യാ​ത്ര​ക​ൾ മു​ട​ങ്ങി​യ​തു​മെ​ല്ലാം പ്ര​വാ​സി​ക​ളേ​റെ​യു​ള്ള പ​ത്ത​നം​തി​ട്ട​ ജില്ലക്കാരുടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.

നി​ശ്ച​യി​ച്ച യാ​ത്ര​ക​ൾ മു​ട​ങ്ങി​യ​വ​രും നാ​ട്ടി​ലേ​ക്കു​ള്ള അ​ടി​യ​ന്ത​ര യാ​ത്ര​യ്ക്കാ​യി ഒ​രു​ങ്ങി ന​ട​ക്കാ​തെ വ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​വ​ർ ഏ​റെ​യാ​ണ്. ബ​ന്ധു​ക്ക​ളു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​ വ​രി​ക​യാ​ണ് നാ​ട്ടി​ലു​ള്ള​വ​ർ. യാ​ത്ര​യ്ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി മ​ട​ങ്ങേ​ണ്ടി​വ​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​ണ് ആ​ശ​ങ്ക​യി​ലാ​യ​വ​രി​ൽ ഏ​റെ​യും. നെടുമ്പാശ്ശേരിയിലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി എ​ല്ലാ ഗ​ൾ​ഫ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര മു​ട​ങ്ങി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ ജി​ല്ല​യി​ലു​ണ്ട്. ഇ​നി​യു​ള്ള യാ​ത്ര എ​ന്ന​ത്തേ​ക്കാ​കു​മെ​ന്ന നി​ശ്ച​യ​വു​മി​ല്ല. നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി ചെ​ക്ക് ഇ​ൻ ചെ​യ്ത​ശേ​ഷമാണ് വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തി​നേ തു​ട​ർ​ന്ന് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ന്ന വി​വ​രം വി​മാ​ന കമ്പനി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രി​ലും പ​ത്ത​നം​തി​ട്ട​ക്കാ​രു​ണ്ട്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞ് ബോ​ർ​ഡിം​ഗ് ഘ​ട്ടം​വ​രെ എ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ഇ​വ​ർ. ഇ​വ​രെ ആ​ദ്യം ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​ർ​ന്ന​തോ​ടെ വീ​ടു​ക​ളി​ക്ക് മ​ട​ക്കി. യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​നാ​യി വീ​ടു​ക​ളി​ൽ നി​ന്നും ശ​നി​യാ​ഴ്ച ഇ​റ​ങ്ങി​യ​വ​രാ​ണ് തി​രി​കെ വ​രേ​ണ്ടി​വ​ന്ന​വ​രി​ൽ ഏ​റെ​യും.

ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം, വി​വാ​ഹം തു​ട​ങ്ങി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​വ​ധി​യെ​ടു​ത്ത് വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്ത് ശ​നി​യാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കാ​നി​രു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. ബ​ന്ധു​ക്ക​ളു​ടെ സം​സ്കാ​രം സം​ബ​ന്ധി​ച്ച ച​ട​ങ്ങു​ക​ൾ ഇ​വ​രെ പ്ര​തീ​ക്ഷി​ച്ച് പ​ല​യി​ട​ത്തും നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ളു​മാ​യി നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ജോ​ലി അ​ന്വേ​ഷി​ച്ചും മ​റ്റും ഗ​ൾ​ഫി​ലേ​ക്കു പോ​കാ​നി​രു​ന്ന​വ​രും വലിയ വിഷമത്തിലാണ്. പ​ല​ർ​ക്കും അ​വ​സ​രം ന​ഷ്ട​മാ​യേ​ക്കു​മോ​യെ​ന്ന​താ​ണ് ആ​ശ​ങ്ക. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വീ​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രും ജോ​ലി ന​ഷ്ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. വി​മാ​ന കമ്പനികൾ വ​രും ​ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​ന്നി​ല്ല. അന്വേഷിക്കുമ്പോൾ റീ​ഫ​ണ്ട് ന​ൽ​കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര അ​ന​ന്ത​മാ​യി വൈ​കി​യാ​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രി​ൽ പ​ല​രു​ടെ​യും ഭാ​വി പ്ര​ശ്ന​ത്തി​ലാ​കും. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യി​രു​ന്ന പ​ല​രും കൃ​ത്യ​മാ​യി ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ പോ​യി മ​ട​ങ്ങി​വ​രേ​ണ്ട​വ​ർ, കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു യാ​ത്ര തീ​രു​മാ​നി​ച്ച​വ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഗ​ൾ​ഫി​ലും കു​ടു​ങ്ങി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​ൾ​ഫ് യാ​ത്രാ പ്ര​തി​സ​ന്ധി വലിയ വിഷമ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5