തിരുവല്ല : വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സംഗമ സ്ഥലമായ തിരുമൂലപുരം ജംഗ്ഷനോടെ ചേർന്ന് വിദേശമദ്യ ഷോപ്പ് പ്രവർത്തനമാരംഭിച്ചതിനെതിരെ സിപിഎം നടത്തിയ സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള രാഷ്ട്രീയ കാപട്യം ആണെന്ന് യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ, പ്രത്യേകിച്ച് എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പാർട്ടിക്കാർ ഇവിടെ വേണ്ട എന്നു പറഞ്ഞാൽ തന്നെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയും എന്നിരിക്കെ , ദേശീയപാതയോട് ചേർന്ന് അപകടസാധ്യത കൂടിയ മേഖലയിൽ തന്നെ ഈ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുവാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥ -രാഷ്ട്രീയ നേതാക്കൾ ആരാണെന്നുള്ള കാര്യം തിരുവല്ലകാർക്ക് അറിയാമെന്നും മുനിസിപ്പൽ കൗൺസിലിൻ്റ് നേതൃത്വത്തിൽ ബഹുജന സമരം വരുമെന്ന് മുൻകൂട്ടി കണ്ട് നടത്തിയ സിപിഎം സമരം രാഷ്ട്രീയ കാപട്യം ആണെന്നും യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി വിലയിരുത്തി.
വിദേശമദ്യ ഷോപ്പ് ഇവിടെ നിന്നും മാറ്റാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ഫ്രണ്ട് നേതൃത്വം നൽകുവാനും തീരുമാനിച്ചു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ ജോമോൻ ജേക്കബ്, ജെൻസി കടവുങ്കൽ, സജി കൂടാരത്തിൽ, അനീഷ് വി.ചെറിയാൻ, ഷാനു മാത്യു, ടിൻറു മുളമൂട്ടിൽ, ടോണി കുര്യൻ, ബിജു അലക്സ് മാത്യു, അജിൻ ചാക്കോ, മനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട തിരുവല്ല തിരുമൂലപുരത്തെ വിദേശ മദ്യഷോപ്പ് : സിപിഎം സമരം രാഷ്ട്രീയ കാപട്യം ; യൂത്ത് ഫ്രണ്ട്
Advertisement
Advertisement
Advertisement