breaking news New

പത്തനംതിട്ട തിരുവല്ല തിരുമൂലപുരത്ത് തിരുവല്ല മുൻസിപ്പാലിറ്റി അറിയാതെയാണ് ബെവ്‌കോ ഔട്ട്ലെറ്റ് തുടങ്ങിയതെന്ന് നഗരസഭാധ്യക്ഷ എസ് .ലേഖ

പത്തനംതിട്ട / തിരുവല്ല :
തിരുമൂലപുരം കേന്ദ്രികരിച്ചു ബാലികാമഠം സ്കൂളിന് സമീപമായി ബെവ്‌കോ ഔട്ട്ലെറ്റ് മുനിസിപ്പാലിറ്റി അറിയാതെയാണ് തുടങ്ങിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ലൈസൻസ് ആവിശ്യമില്ലാത്തതിനാൽ, രഹസ്യമായി ആരംഭിക്കുകയായിരുന്നു.

അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അഞ്ചോളം സ്കൂളുകളും,വിവിധ ആരാധനാലയങ്ങളുടെയും, വളരെ അപകട സാധ്യതയുള്ള എം സി റോഡിന്റെ സമീപത്ത് ചേർന്ന് യാതൊരു പഠനവും നടത്താതെ, മുനിസിപ്പാലിറ്റിയുടെ റിപ്പോർട്ട് തേടാതെ ആരംഭിച്ചതിൽ കൗൺസിലിൽ ബെവ്‌കോ ഔട്ട്ലെറ്റിന് എതിരായി രാഷ്ട്രീയ ഭേദമെന്യേ പ്രമേയം കഴിഞ്ഞ ദിവസം പാസാക്കുകയും, തിരുവല്ല മുൻസിപ്പാലിറ്റി കൗൺസിലർമാർ ബിവറേജ് ഔട്ലെറ്റിനു മുൻപിൽ പ്രതിക്ഷേധിക്കുകയും, പ്രതിക്ഷേധം തിരുവല്ല ചെയർപേഴ്സൺ ശ്രീ.ലേഖ എസ് ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു .

വൈസ് ചെയർമാൻ വർഗീസ് കെ.വി, പ്രതിപക്ഷ നേതാവ് ജെനു മാത്യു, അനീഷ് കുമാർ, ജോസ് പഴയിടം, ടോണി കുര്യൻ, വി.ആർ രാജേഷ്, പ്രദീപ് മാമ്മൻ മാത്യു, ജയ മാത്യു, സിസ്റ്റർ അലീന S.I.C, പി.എം അനീർ, ശ്രീനിവാസ് പുറയേറ്റ് , മധുസൂധനൻ പിള്ള, രാധാകൃഷ്ണൻ, എ.ഐ വർഗീസ്, റോയി തോമസ് എന്നിവർ പ്രസംഗിച്ചു.

ബെവ്‌കോ ഔട്ട്ലെറ്റ്, പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടു. ചർച്ചയ്ക്കായി ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ താഹിസിൽദാർ ഓഫീസിൽ നാളെ രാവിലെ 11മണിക്ക് യോഗം വിളിച്ചിട്ടുണ്ട്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5