ഫേസ്ബുക്ക് കുറിപ്പിലൂടെ മകനെ പിന്തുണച്ചു കൊണ്ടായിരുന്നു ടിനിയുടെ പോസ്റ്റ്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റേയും സർട്ടിഫിക്കറ്റിന്റേയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ടിനി പ്രതികരിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ
രൂപം…
Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always. സങ്കീർത്തനം 91…അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. .മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും god bless ..നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.
ആദം ഷീം അടക്കം മൂന്ന് പേരെ ആണ് കഞ്ചാവ് കൈവശം വച്ചതിന്റെ പേരിൽ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.
കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം
Advertisement
Advertisement
Advertisement