breaking news New

കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കടലിൽ നിന്ന് തുരുമ്പെടുത്ത നിലയിൽ യന്ത്രഭാഗങ്ങൾ കുടുങ്ങി ; ശക്തികുളങ്ങരയിൽ എത്തിച്ച ഇവ തകർന്നുവീണ ഏതെങ്കിലും വിമാനത്തിന്റെ ഭാഗങ്ങളാണോ എന്ന സംശയത്തിലാണ് അധികൃതർ

കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനിടെയാണ് തൊഴിലാളികൾക്ക് ഈ അവശിഷ്ടങ്ങൾ ലഭിച്ചത്.

തുരുമ്പെടുത്ത നിലയിലുള്ള യന്ത്രഭാഗങ്ങളിൽ പ്രഷർ ഗേജ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടെത്തിയതാണ് വിമാനഭാഗങ്ങളാണെന്ന സംശയത്തിന് ബലമേകുന്നത്. കപ്പലുകളിൽ നിന്നോ കണ്ടെയ്‌നറുകളിൽ നിന്നോ ഉള്ള അവശിഷ്ടങ്ങളാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

കോസ്റ്റൽ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം സ്ഥലത്തെത്തി യന്ത്രഭാഗങ്ങൾ പോർട്ടിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ വിദഗ്ധ പരിശോധനയ്‌ക്ക് ശേഷമേ ഇവയുടെ ഉറവിടം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5