breaking news New

ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്നു കെ എസ് റ്റി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ

മാർച്ച് രണ്ട് തിങ്കൾ രാവിലെ ആറ് മണി മുതൽ മാർച്ച് നാല് ബുധൻ രാവിലെ ഏഴ് മണി വരെ കളർകോട് ജങ്ഷൻ മുതൽ പെരുന്ന ജങ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക.

ഈ ഭാഗത്തു കൂടി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി .സി ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റു എല്ലാ ദീര്‍ഘദൂര വലിയ വാഹനങ്ങളും ബദൽ പാത ഉപയോഗിക്കണം എന്നാണ് അറിയിപ്പ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5