breaking news New

പരിശുദ്ധ വട്ടശ്ശേരിൽ ഗീവറുഗീസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 92-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലെ കബറിടത്തിലേക്ക് ജന്മനാട്ടിൽ നിന്നും തീർത്ഥാടന യാത്ര നടത്തി

പത്തനംതിട്ട മല്ലപ്പള്ളി സെൻ്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ കരുണഗിരി എം.ജി.ഡി. ആശ്രമം മാനേജർ ഫാ. വി ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു .

ഫാ. നൈനാൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പോളസ് ഈപ്പൻ, കുഞ്ഞുകോശി പോൾ, ജേക്കബ് മാമ്മൻ, സജി മാത്യു, സോമു പി.ജോസഫ്, സാബു ജോസഫ്, റ്റോജി ജോസഫ്, എബി ഞാറക്കോടൻ, സുനിൽ നിരവുപുലം, രാജു ഏബ്രഹാം, സണ്ണി ഏബ്രഹാം, മോഹൻരാജ്, റിനോയ് ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.

പഴയ സെമിനാരി കവാടത്തിൽ മാനേജർ ഫാ. ജോബിൻ വർഗീസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടന യാത്രയ്ക്ക് സ്വീകരണം നൽകി.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5