ലോഗിൻ ചെയ്യാൻ പറ്റാതാവുകയും സിങ്ക് ചെയ്യാൻ പറ്റുന്നില്ലെന്നുമുള്ള വ്യാപകമായ പ്രശ്നമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം, രാവിലെ 8:54 മുതലാണ് തടസ്സം നേരിട്ടു തുടങ്ങിയത്. പിന്നീട് 9 മണി മുതൽ തടസ്സം സംബന്ധിച്ച പരാതികള്‍ ഉയർന്നു.
നിരവധി ഉപയോക്താക്കൾ എക്സ് പ്ലാറ്റ്‌ഫോമിൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. “എല്ലാവർക്കും വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമാണോ?!!! ഐഫോണിലും ലിങ്ക് ചെയ്‌ത ഉപകരണങ്ങളിലും ലോഗിൻ ചെയ്‌ത് ഒരു മണിക്കൂർ കഴിഞ്ഞു.” എന്നുള്ള കമൻ്റുകള്‍ നിരവധി ഉയരുന്നുണ്ട്.
‘എനിക്ക് കരയാൻ തോന്നുന്നു, ഞാൻ വാട്ട്‌സ്ആപ്പിൽ ലോഗിൻ ചെയ്യാൻ കുറേ നേരമായി ശ്രമിക്കുന്നുണ്ട്. എന്റെ രണ്ട് നമ്പറുകളിലും ശ്രമിച്ചു, വാട്ട്സ് ആപ്പ്, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില്ല, ക്രോം എന്നിവയിൽ ശ്രമിച്ചു. ആർക്കും ലോഗിൻ ചെയ്യാൻ കഴിയില്ല.’ മറ്റൊരു ഉപഭോക്താവ് കുറിച്ചു. എന്നാൽ ഇതു സംബന്ധിച്ച് മെറ്റാ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
ഇന്ത്യയിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിക്കുന്നതിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ട്
Advertisement
Advertisement
Advertisement