breaking news New

ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ സ​ജോ​യു​ടെ തോ​ക്കി​ന്‍ കു​ഴ​ലി​നു മു​ന്നി​ല്‍ കു​ടു​ങ്ങി​യ​തു 97 കാ​ട്ടു​പ​ന്നി​ക​ള്‍ !!

സം​സ്ഥാ​ന​ത്താ​കെ കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി വ​ട്ട​ക്കു​ന്നേ​ല്‍ സ​ജോ വ​ര്‍​ഗീ​സ് ക​ര്‍​ഷ​ക​രു​ടെ ര​ക്ഷ​യ്ക്കി​റ​ങ്ങു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി നാ​ശ​മു​ണ്ടാ​ക്കി​യ 97 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് സ​ജോ വെ​ടി​വ​ച്ചു കൊ​ന്ന​ത്.

രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ള്‍ വി​ളി​ക്കും. വാ​ഹ​ന​ത്തി​ല്‍ ഉ​ട​ന്‍ അ​വി​ടെ​യെ​ത്തി ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണു കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​ത്. സെ​ക്ക​ൻ​ഡു​ക​ള്‍​ക്കു​ള്ളി​ൽ ല​ക്ഷ്യം തെ​റ്റാ​തെ കാ​ഞ്ചി​യ​മ​ര്‍​ത്ത​ണം. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​നാ​യി പി​താ​വ് ജോ​യി വ​ര്‍​ഗീ​സി​നാ​ണ് തോ​ക്ക് ലൈ​സ​ന്‍​സ് ആ​ദ്യം ല​ഭി​ച്ച​ത്. പി​ന്നീ​ടാ​ണു സ​ജോ​യ്ക്കു ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​ത്.

അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ജോ കാ​ട്ടു​പ​ന്നി​ക​ളെ വ​ക​വ​രു​ത്തു​ന്ന​ത്. സി​സി ടി​വി, ഇ​ല​ക്‌​ട്രി​ക് വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ന്ന സ​ജോ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി എ​ത്തു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി മു​ഴു​വ​ന്‍ ഉ​റ​ക്ക​ള​ച്ചി​രു​ന്നും മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രു​ന്നു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ തോ​ക്കി​നി​ര​യാ​ക്കു​ന്ന​ത്.

വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന പ​ന്നി​ക​ളെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചു​മ​ത​ല​പ്പെ​ട്ട​വ​ര്‍ എ​ത്തി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു കു​ഴി​ച്ചു മൂ​ടും. എ​ന്നാ​ല്‍ തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും സ​ജോ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ങ്ങ​ളി​ല്‍ ലൈ​സ​ന്‍​സു​ള്ള തോ​ക്കു​ക​ള്‍ സ​റ​ണ്ട​ര്‍ ചെ​യ്യേ​ണ്ടി​വ​രും. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യാ​തെ വ​രും.

ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി കാ​ട്ടു​പ​ന്നി​ക​ളി​റ​ങ്ങി​യാ​ല്‍ ത​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും സ​ജോ വ​ര്‍​ഗീ​സ് പ​റ​യു​ന്നു.

ന്യൂസ് കോർട്ടസി : സാന്‍റോ മണിയിലയില്‍


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5