breaking news New

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയത് പത്തനംതിട്ട കോന്നിയിലും മൂന്നാറുമെന്ന് റിപ്പോർട്ട്

ഇരു സ്ഥലങ്ങളിലും UV സൂചിക 8 ആയി രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി India Meteorological Department ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

UV സൂചിക 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. ഇതേസമയം കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി മേഖലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ UV സൂചിക 6 മുതൽ 7 വരെയാണ്.

അതേസമയം തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5