breaking news New

മന്ത്രിക്ക് നേരെയുള്ള ആക്രമണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : വി ആർ രാജേഷ്

തിരുവല്ല : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിന്റെ യാതൊരു തെളിവും ഇതുവരെ പുറത്തു വരാത്തതിന്റെ പശ്ചാത്തലത്തിലും മന്ത്രിയും ,മന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കാരും പറയുന്നതാണോ സത്യം, അതല്ല റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലും ചാനലുകാരുടെയും കൂടാതെ സമീപത്തുണ്ടായിരുന്ന യാത്രക്കാരും ചിത്രീകരിച്ച വീഡിയോകളിൽ കാണുന്നതുപോലെ പോലീസുകാരുടെയും മന്ത്രിയുടെ ജീവനക്കാരന്റെയും മധൃത്തിൽ നിന്ന വീണ ജോർജിന് എങ്ങനെ പരിക്കുപറ്റി എന്നറിയുവാൻ കേരള സമൂഹത്തിന് താല്പര്യം ഉണ്ടെന്നും അതിനാൽ ഇതിൻറെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരുവാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി .ആർ രാജേഷ് ആവശ്യപ്പെട്ടു.

കെഎസ്‌യു ക്കാരുടെ പ്രതിഷേധ സംഭവത്തിന് ശേഷം ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും മൂന്നാം പ്ലാറ്റ്ഫോം വരെ ഒരു പ്രശ്നവുമില്ലായിരുന്ന മന്ത്രിക്ക് അവിടെയുണ്ടായിരുന്ന സ്പീക്കറോടും മറ്റു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്നീട് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യവും മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണം എന്തായിരുന്നുവെന്നും അത് പുറത്തു വരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് മാത്രമേ സാധിക്കുവെന്നും രാജേഷ് പറഞ്ഞു.

സാധാരണ രോഗികൾ വളരെ പ്രതീക്ഷയോടെയും അവരുടെ അവസാന രക്ഷാകേന്ദ്രം എന്ന് കരുതുന്ന മെഡിക്കൽ കോളേജിലെ ഏതാനും ചില ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രവർത്തി മൂലം ഉണ്ടായ വലുതും ചെറുതുമായ ചികിത്സാ പിഴവുകൾ കൊണ്ട് പ്രതീക്ഷയ്ക്ക് പകരം ആശങ്കയോടെ മെഡിക്കൽ കോളേജിനെ നിലവിലെ സാഹചര്യത്തിൽ കാണുന്ന സാധാരണക്കാരുടെ മുന്നിലേക്ക് ഡോക്ടർമാരുടെ വിശ്വാസതേയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ആരോഗ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ പറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനേ പറ്റിയും അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

വീണാ ജോർജിന് ആക്രമിച്ചു എന്ന് വരുത്തി തീർത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ കലാപം ഉണ്ടാക്കി ശബരിമല സ്വർണ്ണകൊള്ളയും മറ്റ് അഴിമതികളും കൂടാതെ സിപിഎമ്മിനൂള്ളിൽ ഉടലെടുത്തിരിക്കുന്ന വിഭാഗീയതയും മറയ്ക്കാനാണ് ഭരണ സ്വാധീനം ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിക്കുന്നത് എങ്കിൽ ഏപ്രിൽ മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ കൂടി ബംഗാളിലെ അവസ്ഥ കേരളത്തിൽ സിപിഎമ്മിന് സംഭവിക്കുമെന്ന് രാജേഷ് പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5