breaking news New

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്സി S26 അൾട്ര ആഗോള വിപണിയിൽ അവതരിപ്പിച്ചു

സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ ഗാലക്സി S26, ഗാലക്സി S26+ മോഡലുകൾക്കൊപ്പമാണ് അൾട്രയും പുറത്തിറക്കിയത്. സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്‌പ്ലേ, കരുത്തുറ്റ എ ഐ ഫീച്ചറുകൾ, പരിഷ്കരിച്ച ചിപ്‌സെറ്റ് എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ.

ലോകത്തിലാദ്യമായി ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്‌പ്ലേയുമായാണ് ഗാലക്സി S26 അൾട്ര എത്തുന്നത്. വശങ്ങളിൽ നിന്ന് നോക്കുന്നവർക്ക് സ്ക്രീൻ കാണാൻ സാധിക്കാത്ത വിധം പ്രകാശത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണിത്. പിൻ നമ്പറുകൾ ടൈപ്പ് ചെയ്യുമ്പോഴോ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോഴോ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം.

ഗാലക്സി ഉപകരണങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് സി പി യു പ്രകടനത്തിൽ 19 ശതമാനവും എൻ പി യു പ്രകടനത്തിൽ 39 ശതമാനവും വർധനവ് നൽകുന്നു. ഫോൺ അമിതമായി ചൂടാകാതിരിക്കാൻ പുനർരൂപകൽപ്പന ചെയ്ത വേപ്പർ ചേമ്പർ സംവിധാനവും ഇതിലുണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ 200 എംപി മെയിൻ സെൻസർ, 50 എംപി അൾട്രാ വൈഡ്, 5x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50 എംപി ടെലിഫോട്ടോ ലെൻസ്, 10 എംപി ഷൂട്ടർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. 5,000 എം എ എച്ച് ബാറ്ററിയും 60W വയർഡ് ചാർജിംഗും ഇതിൽ ലഭ്യമാണ്. വെറും 30 മിനിറ്റിനുള്ളിൽ 75 ശതമാനം ചാർജ് നൽകുന്ന സൂപ്പർ ഫാസ്റ്റ് ചാർജിംഗ് 3.0 ഇതിന്റെ പ്രത്യേകതയാണ്.

ഇന്ത്യയിൽ 256 ജിബി വേരിയന്റിന് 1,39,999 രൂപയും 512 ജിബി വേരിയന്റിന് 1,59,999 രൂപയുമാണ് വില. 1 ടിബി മോഡലിന് 1,89,999 രൂപ നൽകണം. ഫെബ്രുവരി 25 മുതൽ ഫോണിനായുള്ള പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. കോബാൾട്ട് വയലറ്റ്, വൈറ്റ്, ബ്ലാക്ക്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. സാംസങ് വെബ്‌സൈറ്റ് വഴി വാങ്ങുന്നവർക്കായി പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ എന്നീ എക്സ്ക്ലൂസീവ് നിറങ്ങളും ഒരുക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5