പത്തനംതിട്ട : പ്രതിപക്ഷ നേതാവിന്റെ യാത്ര പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രീയ സംഘർഷാവസ്ഥ സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നു വർഗീസ് പേരയിൽ പറഞ്ഞു.
മെഡിക്കൽ കോളേജിൽ ഉണ്ടായ സംഭവങ്ങളുടെ വെളിച്ചത്തിൽ യുഡിഎഫ് ആരോഗ്യ മന്ത്രി വീണ ജോർജിനെ ഒറ്റതിരിഞ്ഞു ആക്രമിച്ചു കൊണ്ടിരിക്കുന്നു. മന്ത്രിയുടെ ഔദ്യോഗിക വീടിനു മുൻപിൽ റീത്ത് വെച്ചു കൊണ്ടാണ് തുടക്കം. ഇപ്പോൾ കായികമായി ആക്രമിക്കുന്നു. ഒരു വനിതാ മന്ത്രിയെ ആക്രമിക്കുന്നത് സാംസ്‌കാരിക കേരളത്തിനു അപമാനം ആണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോർജിനെ ആക്രമിച്ച നടപടിയെ കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ ശക്തമായി അപലപിച്ചു
Advertisement
Advertisement
Advertisement